ലഹരിക്കെതിരേ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപവാസം

ഡിവൈഎഫ്ഐക്ക് പലസ്ഥലങ്ങളിലും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് വി.ഡി.സതീശൻ ആരോപിച്ചു.
udf secretariat fasts against drug abuse

വി.ഡി.സതീശൻ

Updated on

തിരുവനന്തപുരം: ലഹരിവ്യാപനത്തിനും വർധിച്ചു വരുന്ന അക്രമങ്ങൾക്കുമെതിരെ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ ഉപവാസസമരം നടത്തി.

സഭയ്ക്കകത്തും പുറത്തും ലഹരി വിരുദ്ധ പ്രചാരണം സജീവമാക്കുന്നതിന്‍റെ ഭാഗമായാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യ മുയർത്തി നടത്തിയ ഉപവാസത്തിൽ സർക്കാരിനെയും ഡിവൈഎഫ്ഐയെയും പ്രതികൂട്ടിൽ നിർത്തുന്നു.

വർധിച്ചുവരുന്ന ലഹരി വ്യാപനത്തിലും, അക്രമത്തിലും ജനങ്ങളുടെ ആശങ്കയ്ക്കൊപ്പം നിൽക്കണമെന്ന് നേരത്തെ യുഡിഎഫ് യോഗവും തീരുമാനിച്ചിരുന്നു.

ഘടക കക്ഷി നേതാക്കളും സമരത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ താഴെ തട്ടിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഡിവൈഎഫ്ഐക്ക് പലസ്ഥലങ്ങളിലും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് വി.ഡി.സതീശൻ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com