യുഡിഎഫ് വിചാരണ സദസിന് ശനിയാഴ്ച തുടക്കം

ദുര്‍ഭരണത്തിനും അഴിമതിക്കും എതിരേ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി കുറ്റവിചാരണ നടത്തുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്
udf Leaders
udf Leadersfile

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നവ കേരള യാത്രയ്ക്കെതിരേ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ശനിചാഴ് ആരംഭിക്കും. ദുര്‍ഭരണത്തിനും അഴിമതിക്കും എതിരേ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി കുറ്റവിചാരണ നടത്തുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്.

ഡിസംബർ 31 വരെ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസുകളില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. രണ്ടിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേമത്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിചാരണ സദസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഉച്ചയ്ക്ക് മൂന്നു മുതല്‍ 6 വരെയാണ് സദസ് സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന സദസുകള്‍ യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍ മറ്റു നേതാക്കള്‍ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com