അമ്പലപ്പുഴയിൽ‌ യുഡിഎഫ് സ്ഥാനാർഥിയില്ല; ജി. സുധാകരനെ പിന്തുണയ്ക്കും

സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കളുമായി സുധാകരൻ ചർച്ച നടത്തിയെങ്കിലും പിന്തുണ യുഡിഎഫ് പ്രഖ‍്യാപിച്ചിരുന്നില്ല
udf will support G. Sudhakaran in ambalappuzha assembly election

ജി. സുധാകരൻ

Updated on

അമ്പലപ്പുഴ: നീണ്ട 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോൺഗ്രസ്.

അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കളുമായി സുധാകരൻ ചർച്ച നടത്തിയെങ്കിലും പിന്തുണ യുഡിഎഫ് പ്രഖ‍്യാപിച്ചിരുന്നില്ല.

പിന്തുണ സ്വീകരിക്കാൻ സുധാകരൻ തയാറായതോടെയാണ് വിവരം പരസ‍്യമായത്. അതേസമയം, സുധാകരനെതിരേ വലിയ തോതിലുള്ള വിമർശനങ്ങളാണ് സിപിഎമ്മിൽ നിന്നും ഉയരുന്നത്. പാർട്ടി വിട്ടതിനു സുധാകരൻ വർഗവഞ്ചകനാണെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com