

വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്‍റെ സമഗ്രാധിപത്യം; 80 സീറ്റിൽ ഭൂരിപക്ഷമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽ 80 നിയമസഭാ സീറ്റുകളിൽ യുഡിഎഫിന് ഭൂരിപക്ഷമെന്ന് വിലയിരുത്തൽ. എൽഡിഎഫിന് 58 നിയമസഭാ സീറ്റിലും എൻഡിഎയ്ക്ക് രണ്ടു സീറ്റിലും ഭൂരിപക്ഷമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകൾ വിലയിരുത്തുമ്പോൾ മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്‍റെ സമഗ്രാധിപത്യമാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ട്. കണ്ണൂരിൽ ഒരു സീറ്റിന്‍റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്‍റെ മുൻതൂക്കം. തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമുണ്ട്. അതേസമയം, തൃശൂരിൽ ബിജെപിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷമില്ലെന്നതും ശ്രദ്ധേയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനത്തില്‍ രണ്ടു ശതമാനം കുറവുണ്ടായതായി ബിജെപിയും വിലയിരുത്തുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടു കിട്ടിയെങ്കിലും ഇത്തവണ രണ്ടു ശതമാനം കുറഞ്ഞതായാണ് ബിജെപി വിലയിരുത്തുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയവും കോഴിക്കോട്, കൊല്ലം കോര്‍പറേഷനുകളിലെ നേട്ടവുമുണ്ടെങ്കിലും വോട്ടുശതമാനം കുറഞ്ഞുവെന്ന് തന്നെയാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 600 വാര്‍ഡുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നിലവില്‍ 1919 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. തൃശൂരില്‍ മുന്നേറാന്‍ കഴിയാത്തതിലും ബിജെപി സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ കിട്ടിയില്ലെന്നതും നേതൃത്വം വിശദമായി പഠിക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നഗര കേന്ദ്രീകൃതമായ 35 നിയോജകമണ്ഡലങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാനും പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ച് പ്രവര്‍ത്തനത്തിന് ഇറങ്ങാനുമാണ് തീരുമാനം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 600 വാര്‍ഡുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. നിലവില്‍ 1919 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. തൃശൂരില്‍ മുന്നേറാന്‍ കഴിയാത്തതിലും ബിജെപി സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ കിട്ടിയില്ലെന്നതും നേതൃത്വം വിശദമായി പഠിക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നഗര കേന്ദ്രീകൃതമായ 35 നിയോജകമണ്ഡലങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാനും പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ച് പ്രവര്‍ത്തനത്തിന് ഇറങ്ങാനുമാണ് തീരുമാനം.