ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ശനിയാഴ്ച രാത്രി 9.30 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
UK fighter jet makes emergency landing at Thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി നിലത്തിറക്കി. 100 നോട്ടിക്കൽ മൈൽ അകലെയുളള യുദ്ധക്കപ്പലിൽ നിന്നു പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്‌ധമായതിനാൽ തിരികെ വിമാനവാഹിനിക്കപ്പലിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.

ഇതിനു പിന്നാലെ, ഇന്ധനം കുറവായതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രി 9.30 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇമിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറയ്ക്കൂ. വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com