അൾട്രാവയലറ്റ് രശ്മികൾ; സംസ്ഥാനത്ത് 8 സ്ഥലങ്ങളിൽ യെല്ലോ അലർട്ട്

അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു
Ultraviolet rays; Yellow alert in 8 places in the state

ആൾട്രാവയലറ്റ് രശ്മികൾ; സംസ്ഥാനത്ത് 8 സ്ഥലങ്ങളിൽ യെല്ലോ അലർട്ട്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്സ് കണക്കുപ്രകാരം കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, തൃത്താല, പൊന്നാനി. മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കും.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. മലമ്പ്രപ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com