എംഎൽഎ ആശുപത്രിയിൽ; നൃത്ത പരിപാടിക്ക് ലോക റെക്കോഡ്

ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേൽക്കാൻ ഇടയാക്കിയ പരിപാടി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടസമില്ലാതെ ‌തുടർന്നു, മെഗാ ഭാരതനാട്യം ലോക റെക്കോഡും സ്വന്തമാക്കി.
Uma Thomas accident, world record in mega Bharatanatyam
എംഎൽഎ ആശുപത്രിയിൽ; നൃത്ത പരിപാടിക്ക് ലോക റെക്കോഡ്
Updated on

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേൽക്കാൻ ഇടയാക്കിയ നൃത്ത പരിപാടി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടസമില്ലാതെ പൂർത്തിയാക്കി. മെഗാ ഭാരതനാട്യം ഇതോടെ ലോക റെക്കോഡും സ്വന്തമാക്കി.

ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി, ദേവി ചന്ദന, പാരിസ് ലക്ഷ്മി, ഉത്തര ഉണ്ണി, ഋതു മന്ത്ര തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 11,600 നർത്തകരാണ് ഒരുമിച്ച് റെക്കോഡിലേക്ക് ചുവടുവച്ചത്. 10,176 പേർ ഒരുമിച്ച് നൃത്തം ചെയ്തതായിരുന്നു ഭരതനാട്യത്തിലെ പഴയ ലോക റെക്കോഡ്.

കൈതപ്രം ദാമോദരൻ നമ്പൂതിരിയും മകൻ ദീപാങ്കുരനും ചേർന്നാണ് ഭരതനാട്യത്തിനുള്ള ഗാനം ഒരുക്കിയത്. അനൂപ് ശങ്കർ ആലപിച്ചു. പരിപാടിക്കു ശേഷം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് അധികൃതർ സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റേജ് നിർമിച്ച് അപകടമുണ്ടാക്കിയതിന് മൃദംഗനാദം അധികൃതർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com