
ഉമ തോമസ് എംഎൽഎ
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണ് പരുക്കേറ്റ സംഭവത്തിൽ, വിശാല കൊച്ചി വികസന അഥോറിറ്റിക്ക് (GCDA) പൊലീസ് ക്ലീൻ ചിറ്റ് നൽകി. ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മൃദംഗവിഷൻ ഡയറക്‌റ്റർ അടക്കമുളളവരാണ് മുഖ്യപ്രതികളെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ രണ്ട് കേസുകളാണ് ഫയൽ ചെയ്തിരുന്നത്. ഒന്ന് പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മറ്റൊന്ന് മൃദംഗവിഷന്‍റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരേയുമായിരുന്നു.
ഇതിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് ജിസിഡിഎയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തൽ. പരിപാടിക്ക് നേതൃത്വം നൽകിയ ദിവ്യ ഉണ്ണിയുടെ മൊഴി അന്വേഷണ സംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് വിവരം.