ശ്വാസകോശത്തിനു പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയിൽ ആശങ്ക; ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ചേർന്ന സംയുക്ത യോഗത്തിനു ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടത്
uma thomas will be continue in ventilator
ഉമ തോമസ് എംഎൽഎ
Updated on

കൊച്ചി: ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എന്നാൽ വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ടെന്നും ശ്വാസകോശത്തിനു പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥ ആശങ്ക നിലനിർത്തുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനായി ചേർന്ന സംയുക്ത യോഗത്തിനു ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടത്.

നിലവിൽ വെന്‍റിലേറ്ററിൽ നിരീക്ഷണത്തിലാണ് ഉമ തോമസ്. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം ശ്വാസ കോശത്തിനു പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിക്കുന്നത്. എന്നാലിത് അത്യന്തം ആശങ്ക പെടേണ്ട കാര്യമല്ലെന്നും കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ഭേദമാവുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com