സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; വധൂവരന്മാരുടെ ബന്ധുക്കൾക്ക് തമ്മിൽ കൂട്ടയടി

ഊരുട്ടമ്പലത്തിന് സമീപം നീറമൺകര‍യിലാണ് സംഭവം നടന്നത്
Unable to get pappadum for the dinner; relatives of the bride and groom clashed

സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; വധൂവരന്മാരുടെ ബന്ധുക്കൾക്ക് തമ്മിൽ കൂട്ടയടി

Updated on

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിന് പപ്പടം നൽകാത്തതിന്‍റെ പേരിൽ വധൂവരന്മാരുടെ വീട്ടുകാർ തമ്മിൽ അടിയോടി അടി. ഊരുട്ടമ്പലത്തിന് സമീപം നീറമൺകര‍യിലാണ് സംഭവം നടന്നത്.

വിവാഹ സൽക്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയിൽ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റത്തിലായിരുന്നു തുടക്കം പിന്നീട് ഇരുകൂട്ടരും ഏറ്റുപിടിച്ചതോടെ തല്ലിലേക്ക് നീങ്ങുകയായിരുന്നു.

മാറനല്ലൂർ-നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർ‌ത്തി പ്രദേശത്തായിരുന്നു വിവാഹസൽക്കാരം. ബഹളം തല്ലിലേക്ക് മാറിയതോടെ മാറനല്ലൂരിൽ നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരുകൂട്ടരും തയ്യാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന് വധുവരന്മാരുടെ കുടുംബക്കാർ അറിയിച്ചെങ്കിൽ അടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com