ട്രെയിനിലെ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; സീറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തി

എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
Unborn baby's body found in train toilet; blood stains found on seat

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവം; ഒളിവിൽ പോയ സഹപാഠി പിടിയിൽ

Updated on

ആലപ്പുഴ: ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകെട്ടയിൽ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്രെയിനിന്‍റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ട്രെയിനിലെ എസ്4 കോച്ചിലെ സീറ്റിലാണ് രക്കക്കറ കണ്ടെത്തിയത്. രക്തക്കറ കുഞ്ഞിന്‍റെതാണോ എന്നറിയാന്‍ പരിശോധന നടത്തും. എസ് 4, എസ് 3 കോച്ചുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി.

എസ് 3 കോച്ചിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ രണ്ടു കോച്ചുകളിലെയും മുഴുവന്‍ യാത്രക്കാരുടെയും മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസിന്‍റെ രണ്ടു കോച്ചുകള്‍ക്കിടയിലെ ചവറ്റുകെട്ടയിലായിരുന്നു കുട്ടിയുടെ മൃതശരീരം.

ശുചീകരണത്തൊഴിലാളികളാണ് കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വേ പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com