വർക്കല‍യിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മാവൻ അറസ്റ്റിൽ

ശക്തമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്
uncle made sister daughter pregnant at varkala arrested

വർക്കല‍യിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

file image

Updated on

തിരുവനന്തപുരം: വർക്കല‍യിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച അമ്മയുടെ സഹോദരൻ അറസ്റ്റിൽ. 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്‌റ്റർമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയിൽ നിന്നും മൊഴിയെടുത്തി ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയതോടെ സഹോദരിക്കൊപ്പമായിരുന്നു താമസം. കുട്ടി സ്കൂളിൽ നിന്നു തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിന് മൊഴി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com