ഷിരൂരിന് 55 കിലോമീറ്റർ അകലെ കടലിൽ മൃതദേഹം; അർജുന്‍റേതെന്നു സംശയം

മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്
unidentified body was found in the sea at shirur
ഷിരൂരിന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി
Updated on

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ ഷിരൂരിൽ നിന്നും 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. ഗോകർണനും കുന്ദാവാരയ്ക്ക് ഇടയിലുമുള്ള ഭാരത്ത് കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.

മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. കാരണം ഷിരൂരിൽ നിന്നും ഗംഗാവലി പുഴ ഒഴുകി അറബിക്കടലിലെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്. മണ്ണിടിച്ചിലിൽ കാണാതായത് 3 പേരാണ്. ഇവരിലാരുടെയെങ്കിലും മൃതദേഹമാവാമെന്നാണ് നിഗമനം. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com