'ഉണ്ണിയെ കണ്ടാൽ അറിയില്ലെ ഊരിലെ പഞ്ഞം'; കേന്ദ്ര ബജറ്റിനെതിരായ വിമർശനത്തിന് മറുപടിയുമായി കെ സുരേന്ദ്രൻ

മോദി സർക്കാരിന്‍റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടാത്തതെന്നും കേന്ദ്ര ബജറ്റ് മാതൃകാപരമായ ബജറ്റാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു
'ഉണ്ണിയെ കണ്ടാൽ അറിയില്ലെ ഊരിലെ പഞ്ഞം'; കേന്ദ്ര ബജറ്റിനെതിരായ വിമർശനത്തിന് മറുപടിയുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: നികുതി ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതാവും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രിയുടെ വാക്കുകളിൽ നിന്നും അങ്ങനെയാണ് തോന്നുന്നതെന്നും ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും അദ്ദേഹം പരിഹസിച്ചു. 

കേന്ദ്ര ബജറ്റിനെതിരായ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെയായിരുന്നു സുരേന്ദ്രന്‍റെ പരിഹാസം.  ബജറ്റ് ശരിയായി മനസ്സിലാക്കാതെയാണ് വിമർശനമെന്നും കേരളം കേന്ദ്ര ബജറ്റ് കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവ് ഇല്ല, മാത്രമല്ല  കേരളത്തിന് 19,662.88 കോടി രൂപ ബജറ്റിൽ അനുവദിച്ചില്ലേ എന്നും അദ്ദേഹം ചോദിച്ചു. 

മോദി ഗവൺമെന്‍റ് 9 വർഷം കൊണ്ട് 9 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 9 വർഷം കേരളത്തെ അവഗണിച്ച് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു പാർട്ടിക്ക് ഒരു സമരം നടത്തേണ്ടി വന്നിട്ടുണ്ടോ എന്നും ചോദിച്ച അദ്ദേഹം മോദി സർക്കാരിന്‍റെ സഹായം കൊണ്ടാണ് കേരളത്തിലെ ട്രഷറി പൂട്ടാത്തതെന്നും കേന്ദ്ര ബജറ്റ് മാതൃകാപരമായ ബജറ്റാണെന്നും കൂട്ടിച്ചേർത്തു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com