ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

ബില്ല് രാഷ്ട്രപതി കേരള നിയസഭയ്ക്ക് അയക്കും
union cabinet approves kerala name change to keralam

ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

representative image- google gemini

Updated on

ന‍്യൂഡൽഹി: കേരളത്തിന്‍റെ ഔദ‍്യോഗിക പേര് കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര‍്യം അറിയിച്ചത്. ബില്ല് രാഷ്ട്രപതി കേരള നിയസഭയ്ക്ക് അയക്കും. അതിനു ശേഷമായിരിക്കും പാർലമെന്‍റിൽ കൊണ്ടുവരുന്നത്.

സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി മാറ്റണമെന്നാവശ‍്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്നാക്കി മാറ്റണമെന്നായിരുന്നു ആവശ‍്യം. ഇതിനാണ് നിലവിൽ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com