
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സദർശനം മാറ്റി വച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ മാസം അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജി20 യുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ചേരേണ്ടി വന്നതിനാലാണ് കേരള സന്ദർശനം മാറ്റി വച്ചതെന്നും പുതിയ തീയതി 2 ദിവസത്തിനുള്ളിൽ അറിയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളം പിടിച്ചടക്കാനുള്ള ശക്തി അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കും നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ബിജെപിയുടെ പടയൊരുക്കത്തിന്‍റെ ഭാഗമാണ് അമിത്ഷായുടെ കേരള സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ