കെഎസ്ഇബി സ്മാ​ര്‍ട്ട് മീ​റ്റ​ര്‍: സ്വകാര്യ മേഖലയെ ഏൽപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ

മു​ഖ്യ​മ​ന്ത്രി വിദേശ പര്യടനം കഴിഞ്ഞ് തി​രി​ച്ചെ​ത്തി​യ ശേ​ഷം തു​ട​ർ ​ച​ർ​ച്ച​
കെഎസ്ഇബി സ്മാ​ര്‍ട്ട് മീ​റ്റ​ര്‍: സ്വകാര്യ മേഖലയെ ഏൽപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂണിയനുകൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സർക്കാർ നി​ര്‍ദേ​ശി​ച്ചിരിക്കുന്നതനുസരിച്ച്, സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ളെ വൈദ്യുതി ബി​ല്ല് ന​ല്‍കാ​നും പ​ണം പി​രി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന ടോ​ട്ട​ക്സ് രീ​തി​യി​ലു​ള്ള സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നുള്ള കെ​എ​സ്ഇ​ബി​ തീ​രു​മാ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നിലപാടിൽ ഉറച്ച് കേരളത്തിലെ ട്രേഡ് യൂണിയൻ നേ​താ​ക്ക​ള്‍.

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലൂ​ടെ സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ല്‍ എ​ടു​ത്തി​രി​ക്കു​ന്ന നി​ല​പാ​ട്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യാ​ക​ണം സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു വ​ലി​യ ഭാ​രം അ​ടി​ച്ചേ​ല്‍പ്പി​ക്കു​ന്ന​താ​യി​രി​ക്കും കെ​എ​സ്ഇ​ബി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​മെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളു​മാ​യി വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി ചൊവ്വാഴ്ച ന​ട​ത്തി​യ ച​ര്‍ച്ച പ​രാ​ജ​യപ്പെട്ടിരുന്നു. ടോ​ട്ട​ക്സ് രീ​തി​യി​ല്‍ സ്മാ​ര്‍ട് മീ​റ്റ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണു നി​ല​പാ​ടെ​ന്നും ച​ര്‍ച്ച തെ​റ്റി​പ്പി​രി​ഞ്ഞു​വെ​ന്നും ച​ർ​ച്ച​യ്ക്ക് ശേ​ഷം പു​റ​ത്തെ​ത്തി​യ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പറയുകയും ചെയ്തിരുന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം തു​ട​ർ​ച​ർ​ച്ച​ക​ൾ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. കെ​എ​സ്ഇ​ബി വ​ര്‍ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (സി​ഐ​ടി​യു) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ള​മ​രം ക​രീം എം​പി, കേ​ര​ള പ​വ​ര്‍ വ​ര്‍ക്കേ​ഴ്സ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രു​മാ​യാ​ണ് വൈ​ദ്യു​തി മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി​യ​ത്.

വൈ​ദ്യു​തി വകുപ്പ് ജീ​വ​ന​ക്കാ​രു​ടെ നാ​ഷ​ന​ല്‍ കോ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ സം​സ്ഥാ​ന ഘ​ട​കം യോ​ഗം ചേ​ര്‍ന്നു തു​ട​ര്‍സ​മ​ര​പ​രി​പാ​ടി​ക​ള്‍ ച​ര്‍ച്ച ചെ​യ്തു. ടോ​ട്ട​ക്സ് രീ​തി​യി​ലു​ള്ള സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ പ​ദ്ധ​തി​യു​മാ​യി കെ​എ​സ്ഇ​ബി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ല്‍, പ​ണി​മു​ട​ക്ക് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​മെ​ന്നു ചെ​യ​ര്‍മാ​ന്‍ എം. ​പി. ഗോ​പ​കു​മാ​ര്‍, ക​ണ്‍വീ​ന​ര്‍ എ​സ്. ഹ​രി​ലാ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com