മൂന്നാർ കേറ്ററിങ് കോളെജ് ഹോസ്റ്റലും ഭൂമിയും ഒഴിപ്പിക്കുന്നു; ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
മൂന്നാർ കേറ്ററിങ് കോളെജിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്.
മൂന്നാർ കേറ്ററിങ് കോളെജിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്.
Updated on

ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ് കോളെജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോടനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽ‌ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.

അതേസമയം, കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, മാത്രമല്ല ഒഴിപ്പിക്കൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്താനും അനുവദിച്ചിട്ടില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ല എന്ന് അറിയിക്കുകയായിരുന്നു.

ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘത്തിന്‍റെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com