

ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി. മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് അന‍്യസംസ്ഥാന സ്പോൺസർമാരെ ദേവസ്വം ബോർഡിന് പരിചയപ്പെടുത്തിയതെന്നാണ് പോറ്റിയുടെ വെളിപ്പെടുത്തൽ.
രമേശ് റാവു, ബെല്ലാരിയിലെ സ്വർണവ‍്യാപാരി ഗോവർധൻ എന്നിവർക്ക് എല്ലാ സഹായവും നൽകണമെന്ന് നിർദേശിച്ചെന്നും ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇതു സംബന്ധിച്ച പരാമർശമുണ്ട്. സ്പോൺസർമാർ നൽകിയ മൊഴിയിലും കടകംപള്ളിയെ പരിചയപ്പെട്ട കാര‍്യം പറയുന്നുണ്ട്.