കോതമംഗലം കൊള്ളിക്കാട് ഭാഗത്ത് മണ്ണിടിച്ചൽ; രണ്ടു വീടുകൾ അപകട ഭീഷണിയിൽ

ബൈപാസ് നിർമാണം അശാസ്ത്രീയമാണെന്ന് പ്രദേശവാസികൾ
ബൈപാസ് നിർമാണം അശാസ്ത്രീയം

വീടുകൾ അപകട ഭീഷണിയിൽ

Updated on

കോതമംഗലം : കോതമംഗലത്ത് ബൈപാസ് നിർമാണം നടക്കുന്ന കൊള്ളിക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ. ബൈപാസിന് സമീപത്തുളള രണ്ടു വീടുകൾ ഇതോടെ അപകട ഭീഷണിയിലായി.

തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപാസിന്‍റെ നിർമാണം നടന്നു വരുന്ന കൊള്ളിക്കാട് ഭാഗത്താണ് തിങ്കളാഴ്ച രാത്രി മണ്ണിടിഞ്ഞത്.

പൊതുമരാമത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ബൈപാസ് നിർമ്മാണം അശാസ്ത്രീയമാണെന്ന് പ്രദേശവാസികൾ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. നിർമാണം നടക്കുന്ന പാതയുടെ അരികിലുള്ള രണ്ട് വീടുകൾക്ക് മുന്നിൽ ഇപ്പോൾ അഗാധമായ ഗർത്തമാണുള്ളത്. വീടിന്‍റെ ചുറ്റുമതിലും ഗേറ്റും എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇപ്പോഴും ജെസിബി കൾ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

മാസങ്ങളായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ നാട്ടുകാർ വലിയ ദുരിതത്തിലാണ്. മഴ പെയ്താൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. സുരക്ഷ ഉറപ്പാക്കണമെന്നും, നിർമാണ പ്രവർത്തനങ്ങൾ വലിച്ചു നീട്ടാതെ എത്രയും വേഗം പണികൾ പൂർത്തിയാക്കണമെന്നും അപകട ഭീഷണി നേരിടുന്ന വീടിന്‍റെ ഉടമ ടെൽമ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com