നവജാത ശിശുവിന് ഗുരുതര വൈകല‍്യം; നാല് ഡോക്‌ടർമാർക്കെതിരേ കേസ് | video

സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ‍്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല‍്യമുണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർക്കെതിരേ പൊലീസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷേർലി, പുഷ്പ എന്നിവരും സ്വകാര‍്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന്‍റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് സ്കാനിങ് പലതവണ നടത്തിയെങ്കിലും ഡോക്‌ടർമാർ വൈകല‍്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ‍്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com