സംസ്ഥാന പൊലീസ് മേധാവിയുടെ പട്ടിക പൂർത്തിയായി; എം.ആർ. അജിത് കുമാർ‌ ഇല്ല

നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്
upsc dgp list out

സംസ്ഥാന പൊലീസ് മേധാവിയുടെ പട്ടിക പൂർത്തിയായി; എം.ആർ. അജിത് കുമാർ‌ ഇല്ല

Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായുള്ള യുപിഎസ്സിയുടെ മൂന്നംഗ പട്ടിക പൂർത്തിയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. ഇവരിലൊരാളെ മുഖ‍്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എഡിജിപി സുരേഷ് രാജ് പുരോഹിത് തുടങ്ങിയവരുടെ പേരുകളായിരുന്നു സംസ്ഥാനം കേന്ദ്രത്തിന് നൽകിയിരുന്നത്.

എഡിജിപി അജിത് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും 30 വർഷം സർവീസും ഡിജിപി റാങ്കുമില്ലാത്തവരെ പരിഗണിക്കാനാകില്ലെന്നായിരുന്നു യുപിഎസ്സിയുടെ നിലപാട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com