ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ചേലക്കരയിൽ ജയിച്ചത്. 2016ൽ യു.ആർ. പ്രദീപ് തന്നെ ഇവിടെ ജയിച്ചത് 10,200 വോട്ടിനും
UR Pradeep
യു.ആർ. പ്രദീപ്
Updated on

ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12,122 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രദീപിനു ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ബിജെപിയുടെ കെ. ബാലകൃഷ്ണൻ മൂന്നമതായി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 39,400 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ചേലക്കരയിൽ വിജയം കുറിച്ചത്. എന്നാൽ, 2016ൽ യു.ആർ. പ്രദീപ് തന്നെ ഇവിടെ ജയിച്ചത് 10,200 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. അതു മറികടക്കാൻ ഇത്തവണ സാധിച്ചു.

കെ. രാധാകൃഷ്ണൻ പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com