'രക്ഷിക്കാനറിയാവുന്നവരെ ശിക്ഷിക്കാവൂ, അമ്മയിൽ നിന്നും ശക്തമായ നിലപാട് പ്രതീക്ഷിക്കുന്നു', ഉർവശി

'ഇത്ര കാലം സിനിമയിലുണ്ടായിട്ടും ഒരു മോശമായ നോട്ടം പോലും ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ കള്ളമാവും'
urvashi actress hema committee rurvashi actress hema committee reporteport
ഉർവശി file image
Updated on

ചെന്നൈ: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നത്തിൽ അമ്മ സംഘടന ശക്തമായി ഇടപെടേണ്ട അവസരമാണിതെന്ന് നടി ഉർവശി. ഉടൻ യോഗം വിളിച്ച് ശക്തമായ നിലപാട് കൈക്കൊള്ളാൻ അമ്മ തയാറാവണമെന്നും ഒഴിഞ്ഞുമാറിയും ആലോചിക്കാമെന്നുമെല്ലാം പറയേണ്ട അവസരമല്ല ഇത്. സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു.

സ്ത്രീകൾ ആരോപണം ഉന്നയിക്കുന്നത് പുരുഷന്മാർക്കെതിരെയാണ്. സിനിമയിലെ എല്ലാ മേഖലയിലേയും എല്ലാ പുരുഷന്മാർക്കും ഇത് അപമാനമാണെന്നും ഉർവശി പറഞ്ഞു. ഇങ്ങനെ മാത്രം സംഭവിക്കുന്ന മേഖലയല്ല സിനിമ. അന്തസോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോർത്താണ് നല്ല സിനിമകളുണ്ടാവുന്നത്. മറ്റ് മേഖലകളിലേതുപോലെ ഇവിടെയും പ്രശ്നങ്ങളുണ്ടാകാം. എല്ലാത്തിനും വ്യക്തമായ വ്യവസ്ഥയുണ്ടാകണം. അമ്മ സംഘനയാണ് അതിന് നടപടിയെടുക്കേണ്ടത്.

എനിക്ക് ഇത്തരത്തിലൊരു അനുഭവമില്ലാത്തതിനാൽ എനിക്കിതിൽ പ്രതികരിക്കാനില്ലെന്ന നിലപാട് തെറ്റാണ്. അമ്മയിലെ ഓരോ ‌അംഗവും ഇതിൽ ഇടപെടണം. കമ്മിഷൻ റിപ്പോർട്ടിന് വലിയ വില കൊടുക്കണം. സംഘടനയായതിനാൽ നിയമപരമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നു അമ്മ പറയരുത്. ഒരു കലാകാരനെ അകറ്റി നിർത്താൻ കഴിയുമെങ്കിൽ രക്ഷിക്കാനും സംഘടന തയാറാവണം. രക്ഷിക്കാനറിയാവുന്നവനെ ശിക്ഷിക്കാൻ അവകാശമുള്ളൂ എന്നും ഉർവശി പറഞ്ഞു.

പരാതിയുടെ ഗൗരവം മനസിലാവുന്നു. ഇത്ര കാലം സിനിമയിലുണ്ടായിട്ടും ഒരു മോശമായ നോട്ടം പോലും ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ കള്ളമാവും. എന്‍റെയൊപ്പം എന്‍റെ കുടുംബമുണ്ടായിരുന്നു. ജീവനക്കാരുണ്ടായിരുന്നു. അവർ ചോദിക്കുമെന്ന ഭയമുള്ളതിനാലാവാം പലരും മോശമായി സമീപിക്കാതിരുന്നത്. അവർക്ക് വഴങ്ങാതിരുന്നാൽ പലരും റീടെയ്ക്കുകളെടുപ്പിക്കും. അത് തനിക്കും അനുഭവമുണ്ട്. മരിച്ചു പോയവരായതിനാൽ താൻ അതിനെക്കുറിച്ച് പറയുന്നില്ലെന്നും ഉർവശി പറഞ്ഞു.

ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാൾക്കെതിരേ ആരോപണം ഉയർന്നാൽ സ്ഥാനത്തു നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടുക എന്നതാണ് ഉചിതമായ നിലപാടെന്നാണ് താൻ കരുതുന്നതെന്നും ഉർവശി വ്യക്തമാക്കി. തമിഴ് മാധ്യമങ്ങൾ പലരും വിളിച്ച് നിങ്ങളുടെ നാട്ടിലെ സിനിമകളിൽ ഇങ്ങനെയാണോ എന്ന് ചോദിക്കുമ്പോൾ വലിയ സങ്കടം തോന്നുന്നുണ്ട്. ഈ പ്രശ്നം മല‍യാള സിനിമയെ വളരെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അമ്മ സംഘടനയുടെ നിലപാട് വളരെ പ്രസക്തമാണ്. അതിനായി കാത്തിരിക്കുകയാണെന്നും ചെന്നൈയിൽ ഉർവശി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.