വയറ്റിൽ കത്രിക കുടുങ്ങി ദുരിതം; കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നു

ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം ഉഷയെ സന്ദര്‍ശിച്ചിരുന്നു.
Usha suffers from scissors stuck in her stomach; Congress helps her get a house ready

കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നു

Updated on

പുന്നപ്ര: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന് കോണ്‍ഗ്രസിന്‍റെ സഹായത്തോടെ വീടൊരുങ്ങുന്നു. അമൃത ആശുപത്രിയിലെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന ഉഷയുടെ പുന്നപ്രയിലെ വീട് ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

ഉഷയുടെയും കുടുംബത്തിന്‍റെ പ്രയാസങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ വേണുഗോപാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നിർമാണം പാതിനിലച്ച വീടിന്‍റെ പണികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് പുന്നപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോട് വീടിന്‍റെ നിർമാണം പൂര്‍ത്തിയാക്കാനുള്ള ചുമതല ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചു.

എത്രയും വേഗം ഉഷയുടെ വീടിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം പ്രസിഡന്‍റ് ഹസൻ എം പൈങ്ങാമഠം അറിയിച്ചു. വയറ്റില്‍ കത്രിക കുടങ്ങി ഉഷ നേരിടുന്ന ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ അവര്‍ക്ക് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതും കെ.സി. വേണുഗോപാല്‍ എംപി ആയിരുന്നു.

logo
Metro Vaartha
www.metrovaartha.com