കായിക മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥി?

തിരൂർ, തവനൂർ മണ്ഡലങ്ങളിൽ മത്സരിക്കാൻ‌ താൻ സന്നദ്ധനാണെന്ന് മന്ത്രി പാർട്ടിയെ അറിയിച്ചിരുന്നതായാണ് വിവരം
v. abdurahiman as ldf candidate tirur

വി. അബ്ദുറഹിമാൻ

Updated on

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിൽ മത്സരിച്ചേക്കും. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായി അദ്ദേഹത്തെ പ്രഖ‍്യാപിച്ചിരുന്നുവെങ്കിലും പ്രചാരണത്തിനിറങ്ങിയിരുന്നില്ല. മത്സരിക്കാനില്ലെന്ന് സംസ്ഥാന നേതൃത്വത്തോട് പറഞ്ഞിട്ടും സ്ഥാനാർഥിയാക്കിയതിലുള്ള പ്രതിഷേധത്തിലാണ് മന്ത്രിയെന്നാണ് സൂചന.

അതേസമയം, തിരൂർ, തവനൂർ മണ്ഡലങ്ങളിൽ മത്സരിക്കാൻ‌ താൻ സന്നദ്ധനാണെന്ന് മന്ത്രി പാർട്ടിയെ അറിയിച്ചിരുന്നതായാണ് വിവരം. താനൂരിൽ എൽഡിഎഫിനു വേണ്ടി മുസ്‌ലിം ലീഗിലെ പ്രമുഖ നേതാവ് മത്സരിച്ചേക്കും.

logo
Metro Vaartha
www.metrovaartha.com