വഖഫ് ബോർഡ് ചെയർമാൻ നിയമനം ഉടൻ; വി.അബ്ദുറഹ്മാൻ

ടി.എം. ഹംസ രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനം
V Abdurahnan
V Abdurahnan
Updated on

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ നിയമനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നിയമനത്തിന്‍റെ നടപടിക്രമങ്ങൾ പൂർത്തീയാക്കുകയാണെന്നെന്നും അദ്ദേഹം പ്രതികരിച്ചു. ടി.എം. ഹംസ രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

ടി.എം. ഹംസയുടെ രാജി പ്രായമായതുകൊണ്ടാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതല്ലെയെന്നും സമസ്തയുടെ നോമിനി ചെയർഡമാനാവുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രി അബ്ദുറഹ്മാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിലാണ് രാജിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ തനിക്ക് മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രായ പരിതി പിന്നിട്ടതിനാലാണ് താൻ രാജിവയ്ക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com