മന്ത്രിയുടെ സ്റ്റാഫ് മരിച്ച നിലയിൽ

കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ സ്റ്റാഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
V. Abdurahman's staff member found dead

മന്ത്രിയുടെ സ്റ്റാഫ് മരിച്ച നിലയിൽ

file image

Updated on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ സ്റ്റാഫിനെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രിയുടെ ഓഫീസ് ജീവനക്കാരനും വയനാട് സ്വദേശിയുമായ ബിജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. ക്വാട്ടേഴ്‌സിൽ ഭാര്യയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവർ വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോയിരുന്നു.

വെള്ളിയാഴ്ച രാവിലെ രാവിലെ ബിജു ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് നോക്കിയെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് ക്വാട്ടേഴ്‌സില്‍ എത്തി പരിശേധിച്ചെങ്കിലും മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിൽ മ്യൂസിയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com