
Rahul Mankootathil
file image
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ പ്രതിപക്ഷം സ്പീക്കറെ അറിയിക്കും. രാഹുലിനെ പാർലമെന്‍ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാവും സ്പീക്കർ എ.എൻ. ഷംസീറിന് കത്തു നൽകുക.
രാഹുൽ ഇനി സഭയിലെ പ്രത്യേക ബ്ലോക്ക് ആയിരിക്കും ഇരിക്കുക. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം. എംഎൽഎ ആയതിനാൽ വിലക്കാൻ പാർട്ടിക്ക് ആവില്ല.
പീഡന ആരോപണങ്ങൾ നേരിട്ടതിനു പിന്നാലെ പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിലെത്തേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്.