'ദി കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണം; തെരഞ്ഞെടുപ്പു കമ്മിഷന് കത്തു നൽകി വി.ഡി. സതീശൻ

''സിനിമ പ്രദർശിപ്പിക്കുന്നത് തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്''
വി.ഡി. സതീശൻ
വി.ഡി. സതീശൻfile

ന്യൂഡൽഹി: 'ദി കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്ന് ആരോപിച്ചാണ് സതീശന്‍റെ കത്ത്.

സിനിമ പ്രദർശിപ്പിക്കുന്നത് തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തീർത്തും വാസ്തവ വിരുദ്ധമായ കാര്യങ്ങളിലൂടെ ഒരു സംസ്ഥാനത്തെ തന്നെ മോശമായി ചിത്രീകരിക്കാനുമാണ് സിനിമ ശ്രമിക്കുന്നതെന്നും അതിനാൽ തന്നെ ദൂരദർശനെ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും വിലക്കണമെന്നുമാണ് സതീശന്‍റെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com