

വി.കെ. സനോജ്
file image
ആലപ്പുഴ: ആശുപത്രികളിൽ പൊതുച്ചോർ വിതരണം വേണ്ടെന്നും കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്.
സർക്കാരിന്‍റേത് നികൃഷ്ടമായ തീരുമാനമാണെന്നും ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചേറ് വിതരണം തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. ഇതിന് പകരമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്നും അതിന്‍റെ തുടക്കം ആലപ്പുഴ മെഡിക്കൽ കോളെജിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സനോജും രംഗത്തെത്തിയത്.. ഇതിന് പകരമായി കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്നും അതിന്‍റെ തുടക്കം ആലപ്പുഴ മെഡിക്കൽ കോളെജിലായിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സനോജും രംഗത്തെത്തിയത്.