മുഖ്യമന്ത്രിക്കും എം.വി. ജയരാജനും വിമർശനം; വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു

ജോസഫ്.സി.മാത്യു പുസ്തകം പ്രകാശനം ചെയ്തു
V. Kunjikrishnan's book released

വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു

Updated on

കണ്ണൂർ: ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകം നേതൃത്വത്തെ അണികൾ തിരുത്തണം ‌പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ്.സി.മാത്യു പുസ്തകം പ്രകാശനം ചെയ്തു.

വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കും, മുൻ ജില്ലാസെക്രട്ടറി എം.വി. ജയരാജനുമെതിരേയുള്ള വിമർശനങ്ങളും പുസ്തകത്തിലുണ്ട്. പാർട്ടി ഓഫീസ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് എന്നിവയിലൂടെ പാർട്ടിക്ക് 91.22 ലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. തെറ്റു ചെയ്തവരോട് എം.വി. ജയരാജൻ സ്വീകരിച്ചത് മൃദുസമീപനമാണെന്നും വിമർശനമുണ്ട്.

logo
Metro Vaartha
www.metrovaartha.com