സംസ്ഥാന ബജറ്റ് പ്രഹസനം; ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണെന്ന് വി. മുരളീധരൻ

അടുത്ത നാലു മാസത്തേക്ക് കൂടി ക്ഷേമപെൻഷൻ മുടങ്ങുകയല്ലാതെ ഡൽഹി യാത്രകൊണ്ടു ഒന്നും സംഭവിക്കാൻ പോകുന്നില്ല
V Muraleedharan
V Muraleedharan
Updated on

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കേട്ട് ചിരിക്കണോ കരയണേ എന്നറിയാൻ പറ്റാത്ത അവസ്ഥയാണ്. മുലധന നിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയൊന്നും നടപ്പാക്കുന്നതുമില്ല. കേന്ദ്രത്തിനെതിരെ സമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശബീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

അടുത്ത നാലു മാസത്തേക്ക് കൂടി ക്ഷേമപെൻഷൻ മുടങ്ങുകയല്ലാതെ ഡൽഹി യാത്രകൊണ്ടു ഒന്നും സംഭവിക്കാൻ പോകുന്നില്ല. 2016 മുതൽ കേരളത്തിൽ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞവർ ആ സ്ഥിതി വർ‌ധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറു വർഷമായി എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com