'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

'മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്‍റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്, പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കുന്നതാകും നല്ലത്'
v muraleedharan about palakkad byelection
വി മുരളീധരൻ
Updated on

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ വലിയ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്‍റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"കഴിഞ്ഞ മൂന്നു മാസമായി മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്‍റെ ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചിരുന്നത്. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും പ്രചാരണത്തിനു പോയി എന്നതല്ലാതെ മറ്റു സംഘടനാ വിശദാംശങ്ങളൊന്നും എനിക്കറിയില്ല. ആ കാര്യങ്ങളൊക്കെ സംസ്ഥാന പ്രസിഡന്‍റ് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാകും നല്ലത്.

മഹാരാഷ്‌ട്രയെക്കുറിച്ച് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ഞാന്‍ പറയാം. ഈ തെരഞ്ഞെടുപ്പു കാലത്ത് ഓഗസ്റ്റ് പകുതി തൊട്ട് കഴിഞ്ഞ 20 വരെ മുംബൈ കേന്ദ്രീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധിച്ചത്. അതുകൊണ്ട് ഇവിടെ എന്തൊക്കെ നടപ്പിലായി, നടപ്പിലായില്ല എന്നതൊന്നും അറിയില്ല. അതൊക്കെ പാര്‍ട്ടി വിലയിരുത്തും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രസിഡന്‍റ് പറയും''- മുരളീധരന്‍ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com