'കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള നേതാവാണ് പിണറായി വിജയൻ'

സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ല
V Muraleedharan
V Muraleedharan

തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള നേതാവാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി.മുരളീധരൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും യാതൊരു ജാള്യതയില്ലാതെയാണ് പരാജയത്തിന്‍റെ കുറ്റം മുഴുവൻ കേന്ദ്രസർക്കാരിന്‍റെ ചുമലിൽ ഇടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാ വിഷയത്തിനും പൂജ്യം കിട്ടിയ വിദ്യാർഥിക്ക് പ്രോഗസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ മുൻപിൽ പോകാൻ എത്ര ജാള്യതയുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാം. വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ അവസ്ഥ അതാണ്. എന്നാൽ അദ്ദേഹം യാതൊരു ജാള്യതയില്ലാതെയാണ് ജനങ്ങൾക്കു മുന്നിൽ സർക്കാരിന്‍റെ പ്രോഗസ് റിപ്പോർട്ട് അവതരിപ്പിക്കാനും പരാജയത്തിന്‍റെ കുറ്റം കേന്ദ്രത്തിന്‍റെ മേൽ ഇടാനും നല്ല തൊലിക്കട്ടി വേണം. സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് അത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com