കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ ഓർമ്മ വരുന്നത് വിജയ് നായകനായ പോക്കിരി സിനിമ: വി. മുരളീധരൻ

ബിജെപിയുടെ സെക്രട്ടറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു വി. മുരളീധരൻ
When I see the current situation in Kerala, I remember Vijay's movie Pokkiri: V. Muraleedharan
വി. മുരളീധരൻ
Updated on

തിരുവനന്തപുരം: കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോൾ ഓർമ്മ വരുന്നത് വിജയ് നായകനായ തമിഴ് സിനിമ പോക്കിരിയാണെന്ന് മുൻ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബിജെപിയുടെ സെക്രട്ടറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു.

രണ്ട് അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയിൽ പ്രതിപാദിക്കുന്നതെങ്കിൽ ഇവിടെ പി.വി. അൻവർ നേതൃത്വം നൽകുന്ന നിലമ്പൂർ ഡോൺസും പി. ശശി നേതൃത്വം നൽകുന്ന കണ്ണൂർ ഡോൺസും തമ്മിലുള്ള ഏറ്റുമുട്ടലാണ്. കഴിഞ്ഞ എട്ടുവർഷമായി പറ്റുന്ന അബദ്ധങ്ങൾ പിണറായി വിജയൻ പി.ആർ. വെച്ച് വെളുപ്പിച്ചെടുക്കുകയാണെന്നും മുരളീധരൻ കൂട്ടിചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com