സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുന്നു; കെ. മുരളീധരൻ

ജെഡിഎസിന്‍റെ അഖിലേന്ത്യാഘടകം ബിജെപിക്കൊപ്പം ചേർന്നപ്പോൾ തന്നെ അവരെ പുറത്താക്കണമായിരുന്നു
സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുന്നു; കെ. മുരളീധരൻ
Updated on

തിരുവനന്തപുരം: എൽഡിഎഫിൽ നിന്നും ജെഡിഎസിനെ പുറത്താക്കത്തതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. ജെഡിഎസിന്‍റെ അഖിലേന്ത്യാഘടകം ബിജെപിക്കൊപ്പം ചേർന്നപ്പോൾ തന്നെ അവരെ പുറത്താക്കണമായിരുന്നു. അത് ചെയ്തില്ല. സിപിഎം ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

ജെഡിഎസ്-ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൂർണ പിന്തുണയോടാണെന്ന ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാമർശത്തിനു പിന്നാലെയാണ് മുരളീധരന്‍റെ വിമർശനം.

കേരളത്തിൽ ഇടതുമുന്നണിയുടെയും കേന്ദ്രത്തിലും കർണാടകത്തിലും ബിജെപിയുടെ കൂടെയുമാണ് ജെഡിഎസ്. ഇങ്ങനെയൊരു പാർട്ടിയെ എൽഡിഎഫിലെ ഘടകകക്ഷിയായി ഇരുത്തുന്നു. അതിന്‍റെ അർഥം എന്താണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com