
ന്യൂഡൽഹി: കളമശേരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മതം മാത്രം ചർച്ചയാക്കാതെ സുരക്ഷയെക്കുറിച്ച് സംസാരിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ നിരപരാധിൾ കൊല്ലപ്പെടുന്ന സാഹചര്യം ആവർത്തിക്കുന്നു. ട്രെയിനുകളിലും പ്രാർഥാനാലയങ്ങളിലും ആളുകൾ ആക്രമിക്കപ്പെുന്നു. മതമേതായലും വിദ്വേഷം കൊണ്ടുനടക്കുന്ന ആർക്കും ആരെയും അപായപ്പെടുത്താമെന്ന അവസ്ഥ നിലനിൽക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
മതധ്രുവീകരണം ലക്ഷ്യംവച്ചുള്ള പരാമർശങ്ങൾ പിണറായി വിജയൻ നടത്തുന്നതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും മുരളീധരൻ ആരോപിച്ചു. ഐക്യത്തെക്കുറിച്ച് മാത്രം വിശദീകരിച്ചാൽ പോരാ. ജനങ്ങളുടെ സ്വത്തിനും ജീവനും എന്തു സുരക്ഷയാണ് ഒരുക്കുന്നതെന്ന് ജനങ്ങളോട് പറയണം. അക്രമം നടത്തിയിട്ട് അക്രമിയെ നടത്തിയാൽ പോരാ. അതിക്രമങ്ങളെ തടയാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.