''ആരാധനാലയങ്ങളില്‍ ഏതാണ് അസമയം, സമയവും'', കോടതിക്കെതിരേ കേന്ദ്രമന്ത്രി

''രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിന് ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക''
V Muraleedharan
V Muraleedharanfile

ആലപ്പുഴ: അസമയത്തെ വെടിക്കെട്ടിന് വിലക്കേർപ്പെടുത്തിയ കോടതി നടപടിയെ വിമർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സമയവും അസമയവും തീരുമാനിക്കാൻ ഭരണ ഘടന ബഹുമാനിക്കപ്പെട്ട കോടതിക്ക് അധികാരം നൽകിയിട്ടുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

നമ്മുടെ രാജ്യത്ത് ആരാധനാ സ്വാതന്ത്രം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഇത്സവം എങ്ങനെയായിരിക്കണമെന്നോ പള്ളിയിലെ ഉത്സവങ്ങൾ എങ്ങനെയായിരിക്കുമെന്നോ തീരുമാനിക്കേണ്ടത് കോടതയല്ല, ഇതോക്കെ വിശ്വാസികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

അസമയമെന്ന സമയം ഏതാണെന്ന് ആരു തീരുമാനിക്കും. രാവിലെ നാലു മണിക്ക് ക്ഷേത്രങ്ങള്‍ തുറന്ന് പൂജ തുടങ്ങും. അത് അസമയമാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍, സൂര്യോദയത്തിന് ശേഷമേ സമയമാകുകയുള്ളൂ എന്നു പറഞ്ഞാല്‍ എങ്ങനെയാണ് തീരുമാനമെടുക്കുക എന്ന് മുരളീധരന്‍ ചോദിച്ചു.

ന്യായാധിപന്മാര്‍ നിയമാനുസൃതം ഉത്തരവ് പുറപ്പെടുവിച്ചാല്‍ നടപ്പിലാക്കപ്പെടും. അല്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഉത്തരവുകളായി തന്നെ നില്‍ക്കും. അത് കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com