ഇഫ്താർ വിരുന്നിലോ പലസ്തീൻ റാലിയിലോ പങ്കെടുത്തത് പ്രശ്നമല്ല, രാമക്ഷേത്രത്തിന്‍റെ കാര്യത്തിലാണ് വിഷ‍യം

ഭൂരിപക്ഷ സമുദായത്തെ തുടർച്ചയായി അവഹേളിക്കുന്ന നിലപാട് കോൺഗ്രസിനകത്തുള്ള ഹിന്ദുക്കളെങ്കിലും തിരിച്ചറിയണം
V Muraleedharan
V Muraleedharan
Updated on

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിക്ഷ പാർട്ടികൾ വിട്ടുനിൽക്കുമെന്ന പ്രസ്താവനയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇഫ്താർ വിരുന്ന് നടക്കുമ്പോഴോ പലസ്തീൻ അനുകൂല റാലി നടക്കുമ്പോളോ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിന് ആശയക്കുഴപ്പമില്ല. രാമക്ഷേത്രത്തിന്‍റെ കാര്യത്തിൽ മാത്രമാണ് കോൺഗ്രസിന് ആശയക്കുഴപ്പം. ഇത് ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കോൺഗ്രസ് വിട്ടുനിൽക്കാൻ കാരണം മുസ്ലീംലീഗാണ്. മുസ്ലീം ലീഗിനെ ഭയന്നാണ് ക്ഷണം നിരസിക്കുന്നതെങ്കിൽ കോൺഗ്രസ് ലീഗിൽ ലയിച്ചാൽ പോരെയെന്നും അദ്ദേഹം പരിഹസിച്ചു. ഭൂരിപക്ഷ സമുദായത്തെ തുടർച്ചയായി അവഹേളിക്കുന്ന നിലപാട് കോൺഗ്രസിനകത്തുള്ള ഹിന്ദുക്കളെങ്കിലും തിരിച്ചറിയണം. മുസ്ലീം ലീഗിനെ ഭയന്നുകൊണ്ട് സുപ്രീംകോടതി വിധിയെപോലും അംഗീകരിക്കാനാവാത്ത പരിതാപകരമായ അവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com