'ഇത് നാടുവാഴി സദസ്'; നവകേരള സദസിനെ പരിഹസിച്ച് മുരളീധരൻ

1600 രൂപയുടെ പെൻഷൻ തുക നൽകാനില്ലാത്തവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്
V Muraleedharan
V Muraleedharan

തിരുവനന്തപുരം: നവകേരള സദസിനെ നാടുവാഴി സദസെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളെ കാണാൻ നാടുവാഴികൾ എഴുന്നള്ളുന്നതിനെ അനുസ്മരിക്കുന്ന യാത്രക്കാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തുടക്കം കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞാൽ ബസല്ല കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

1600 രൂപയുടെ പെൻഷൻ തുക നൽകാനില്ലാത്തവരാണ് ഒന്നരക്കോടിയുടെ ധൂർത്ത് നടത്തുന്നത്. യാത്രയ്ക്കും സുരക്ഷയ്ക്കുമായി കോടികളാണ് ചെലവിടുന്നത്. ഇത്തരം പ്രവൃത്തികൾ ജനം വിലയിരുത്തുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com