ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്ന് വി. ശിവൻകുട്ടി

നടക്കുന്നത് തെറ്റായ പ്രചാരണം
v. sivankutty about election issues

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്‍റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.

എൽഡിഎഫിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്.

ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com