പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിനു ശ്രമം, സംസ്ഥാന സിലബസിൽ മാറ്റമുണ്ടാവില്ല: വി. ശിവൻകുട്ടി

''പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരിൽ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്''
മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പാഠ്യപദ്ധതിയിൽ എൻസിഇആർടി കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളെ മുൻനിർത്തിയുള്ള ഇത്തരം പരിഷ്ക്കാരങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒന്നുമുതൽ പത്ത് വരെ ഉപയോഗിക്കുന്നത് എസ്സിഇആർടിയുടെ പുസ്തകങ്ങളാണ്. അതുകൊണ്ടുതന്നെ മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ലെന്നും ഇന്ത്യയുടെ ചരിത്രത്തെ തന്നെ മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാഠ്യപദ്ധതി പരിഷ്കരണമെന്ന പേരിൽ നടക്കുന്നത് ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ്. അക്കാദമിക താത്പര്യങ്ങളെ അവ അവഗമിക്കുകയാണെന്നും തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിൽ ശിവൻകുട്ടി പറഞ്ഞു.

ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാ വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. വിദ്യാഭ്യാസ കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി തീരുമാനിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വിദ്യാഭ്യാസ കാര്യങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ സംസ്ഥാന സർക്കാരിനെ അറിയിക്കുന്നില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com