സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്; റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് വി. ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ളയുമായി സോണിയ ഗാന്ധിക്ക് ബന്ധം
v sivankutty about sonia gandhi

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുക‍യും വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല.

സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വീട്ടിൽ രണ്ട് തവണ പോയിട്ടുണ്ട്. അവരുടെ കയ്യിൽ സ്വർണം കൊടുത്തിട്ടുണ്ട്.

അത് എവിടെത്തെ സ്വർണമാണെന്ന് പറയണം. പോറ്റിയെ കേറ്റിയെ എന്ന് പ്രതിപക്ഷം സഭയിൽ പാടിയപ്പോൾ സ്വർണം കട്ടത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പ എന്ന് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷം തിരിച്ചു പാടുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com