"പി.എം.എ. സലാം സംസ്കാരം പുറത്തെടുത്തു"; മുഖ‍്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ വിദ‍്യാഭ‍്യാസ മന്ത്രി

സലാം അത്തരത്തിൽ പരാമർശം നടത്താൻ പാടില്ലാത്തതാണെന്നും വിദ‍്യാഭ‍്യാസ മന്ത്രി കൂട്ടിച്ചേർത്തു
v. sivankutty against p.m.a. salam in controversial remarks against cm pinarayi vijayan

വി. ശിവൻകുട്ടി, പി.എം.എ. സലാം

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനെതിരേ അധിക്ഷേപ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരേ വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി.

സലാം അത്തരത്തിൽ പരാമർശം നടത്താൻ പാടില്ലാത്തതാണെന്നു പറഞ്ഞ മന്ത്രി സലാം സലാമിന്‍റെ സംസ്കാരം പുറത്തെടുത്തുവെന്നും സാധാരണ മുസ്‌ലിം ലീഗ് നേതാക്കൾ അത്തരത്തിൽ പ്രസ്താവന നടത്തുന്നവരല്ലെന്നും കൂട്ടിച്ചേർത്തു.

മുഖ‍്യമന്ത്രിക്കെതിരേ പരാമർശം നടത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. പ്രതിപഷക്ഷത്തിന്‍റെ ചുമതലയാണെന്ന, രാഷ്ട്രീയവിമർശനങ്ങളാവാം.

എന്നാലത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോവരുതെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചത്. മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെ സലാമിന്‍റെ പ്രസ്താവന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com