ഗവർണർക്ക് അഹങ്കാരം, അതിനു മുന്നിൽ കേരളം തല കുനിക്കില്ലെന്ന് ശിവൻകുട്ടി

രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു
വി. ശിവൻകുട്ടി
വി. ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അഹങ്കാരത്തിനു മുന്നിൽ കേരളം തല കുനിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒരു സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനത്തെ തകർത്താൻ ശ്രമിക്കുന്ന ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നു മന്ത്രി ചോദിച്ചു.

പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ട എന്ന് വിളിച്ചാണ് ഗവർണർ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി രോഹിൻടൻ നരിമാനും അച്ഛന്‍ ഫാലി എസ്. നരിമാനുമെതിരെ ഗവർണർ അധിക്ഷേപം ചൊരിഞ്ഞതും കണ്ടു. കേരളത്തിന്‍റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ഗവർണറോട് മിണ്ടാൻ കഴിയുമോ? ഗവർണറുടെ കുറെ നാളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവർണറോട് ഇടപഴകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് കൂടുതൽ സമയവും ഗവർണർ ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവർണർ പ്രതിപാദിച്ചിരിക്കുന്നത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർഎസ്എസ് നിർദേശപ്രകാരമാണെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com