വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ശിവൻകുട്ടി

കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യതമായ എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു
വി. ശിവൻകുട്ടി
വി. ശിവൻകുട്ടി
Updated on

മലപ്പുറം: പ്രകൃതി പഠന ക്യാംപിന് പോയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടർക്കും നിർദേശം നൽകി.

കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യതമായ എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി അറിയിച്ചു. കൽപകമഞ്ചേരി കല്ലിങ്കൽ പറമ്പ് എംഎസ്എം എച്ച്എസ്എസിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിലെ കുട്ടികളാണ് ഇന്നലെ കരിമ്പുഴയിലെ കയത്തിൽ മുങ്ങിമരിച്ചത്. കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ വിദ്യാർഥിനികളായ ആയിഷ റിദ (13), ഫാത്തിമ മുഹ്സിന (11) എന്നിവരാണ് മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com