മുസ്ലീം വിദ്യാർഥിയെ മർദിച്ച സംഭവം: അധ്യാപികയുടെ ഹീന കൃത്യത്തിൽ നടപടി ഉണ്ടാകണം; വി.ശിവൻകുട്ടി

കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്ങ്ങൾ സമൂഹമാധ്യമത്തിൽ നിന്ന് നീക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്
മുസ്ലീം വിദ്യാർഥിയെ മർദിച്ച സംഭവം: അധ്യാപികയുടെ ഹീന കൃത്യത്തിൽ നടപടി ഉണ്ടാകണം; വി.ശിവൻകുട്ടി
Updated on

തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപകൻ സഹപാഠിയെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട്. കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതിനു പിന്നാലെ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശങ്ങൾ സമൂഹമാധ്യമത്തിൽ നിന്ന് നീക്കാൻ ബാലവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com