സോണിയ ഗാന്ധിയെ സന്ദർശിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കിയത് ആരാണ്? ദുരൂഹതയുണ്ടെന്ന് വി. ശിവൻകുട്ടി

എഐസിസി ജനറൽ സെക്രട്ടറിയുടെ അറിവോടെയല്ലാതെ ഇത്തരം കാര‍്യങ്ങൾ നടക്കുമോയെന്നും മന്ത്രി ചോദിച്ചു
v. sivankutty sabarimala gold theft case

മന്ത്രി വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനെ എഐസിസി ജനറൽ സെക്രട്ടറി വ‍്യക്തിപരമായി അധിക്ഷേപിക്കുന്നത് ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുന്നതിനാലാണെന്ന് വിദ‍്യാഭ‍്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.

കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയെ സന്ദർശിക്കാൻ ആരാണ് അവസരമൊരുക്കിയതെന്നും എഐസിസി ജനറൽ സെക്രട്ടറിയുടെ അറിവോടെയല്ലാതെ ഇത്തരം കാര‍്യങ്ങൾ നടക്കുമോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം പാർട്ടിക്കാർക്ക് ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com