പണം പിരിക്കാൻ പറഞ്ഞിട്ടില്ല, നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്; വി.ശിവൻകുട്ടി

ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ അ​ല്ലാ​തെ, കൃ​ത്യ​മാ​യ നി​ർ​ദേ​ശം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കാ​തെ സ്കൂ​ൾ ത​ല​ത്തി​ൽ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ സ്കൂ​ളു​ക​ൾ ത​യാ​റാ​ക​രു​ത്
V. Sivankutty
V. Sivankuttyfile

തി​രു​വ​ന​ന്ത​പു​രം: പേ​രാ​മ്പ്ര​യി​ൽ റ​വ​ന്യൂ ജി​ല്ലാ ക​ലാ​മേ​ള​യു​ടെ പേ​രി​ൽ കു​ട്ടി​ക​ളി​ൽ നി​ന്ന് പ​ണം പി​രി​ക്കാ​ൻ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ അ​ൺ എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ൾ മാ​നെ​ജ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍കു​ട്ടി.

അ​ൺ എ​യ്ഡ​ഡ് സ്ഥാ​പ​നം ആ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന് നേ​രി​ട്ട് ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു മാ​നെ​ജ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം. ഇ​ത്ത​ര​ത്തി​ൽ പ​ണം പി​രി​ക്കാ​ൻ ഒ​രു നി​ർ​ദേ​ശ​വും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച് എ​സി​ലെ ഹെ​ഡ്മി​സ്ട്ര​സ് സി. ​റോ​സി​ലി സ്വ​മേ​ധ​യാ സ​ർ​ക്കു​ല​ർ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​ർ​ക്കു​ല​റു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ അ​ല്ലാ​തെ, കൃ​ത്യ​മാ​യ നി​ർ​ദേ​ശം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കാ​തെ സ്കൂ​ൾ ത​ല​ത്തി​ൽ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ സ്കൂ​ളു​ക​ൾ ത​യാ​റാ​ക​രു​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​നാ​വ​ശ്യ ഫ​ണ്ട് ശേ​ഖ​ര​ണം പാ​ടി​ല്ല. അ​ങ്ങി​നെ അ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ലാ​മേ​ള​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഓ​രോ കി​ലോ പ​ഞ്ച​സാ​ര​യോ 40 രൂ​പ​യോ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ള​ട​ക്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലെ​ത്തി​യി​രി​ക്കു​ന്ന​ത്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com